|    Aug 16 Thu, 2018 6:20 am
FLASH NEWS

യുവാവിനെ അടിച്ചുകൊന്ന കേസില്‍ വിചാരണ പൂര്‍ത്തിയായി

Published : 4th August 2018 | Posted By: kasim kzm

വിദ്യാനഗര്‍: മുന്‍വിരോധംവച്ച് യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ജില്ലാ അഡീ. സെഷന്‍സ് കോടതി(രണ്ട്)യി ല്‍ പൂര്‍ത്തിയായി. അജാനൂര്‍ കൊളവയല്‍ മുട്ടത്തില്‍ ഹൗസില്‍ എം എ സലാമിന്റെ മകന്‍ എം എ അക്്ബറി(23)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് പൂര്‍ത്തിയായത്. 2015 മെയ് 2ന് പുല്ലൂര്‍ മൂന്നാംമൈലില്‍ വച്ചാണ് അക്ബറിന് കുത്തേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ അക്ബര്‍ 10ന് മരണപ്പെടുകയും ചെയ്തു. ബേളൂര്‍ അഞ്ചാം മൈലിലെ പി ദാമോദരന്‍(30), വാണിയമ്പലത്തെ കെ സുരേഷ് (26), അഞ്ചാംമൈല്‍ പുതിയ വളപ്പിലെ പി വേണു(40), എ വി രഞ്ജിത്(21), മൂന്നാംമൈലിലെ രാജീവന്‍ (22), രാഗേഷ് (22) എന്നിവരാണ് പ്രതികള്‍. അമ്പലത്തറ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 40 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 23 പേരെ കോടതി വിസ്തരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss