|    Sep 26 Tue, 2017 9:05 am
FLASH NEWS

യുവാവിനെയും അമ്മൂമ്മയെയുംവീട്ടില്‍കയറി ആക്രമിച്ചു

Published : 25th October 2016 | Posted By: SMR

പൂച്ചാക്കല്‍:  വീടിന് സമീപത്തെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെയും അമ്മൂമ്മയെയും പന്ത്രണ്ടംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചു. പള്ളുപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡില്‍ പല്ലുവേലി പണിക്കശേരി ദേവകി (86), കൊച്ചുമകന്‍ അനീഷ്(33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീടിന് സമീപമിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാക്കുകയും പിന്നീട് വീട്ടില്‍ കയറി ആക്രമിക്കുകയുമായിരുന്നു. മദ്യ കുപ്പികൊണ്ട് അനീഷിനെ അടിക്കുകയും ദേവകിയെ ചവിട്ടുകയും ചെയ്തു. ഇരുവരും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.   ാേ

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക