|    Aug 21 Mon, 2017 5:40 pm
FLASH NEWS

യുവാക്കള്‍ മാതൃകയായി ; ചാലക്കല്‍ പാടം മാലിന്യ മുക്തം

Published : 10th August 2017 | Posted By: fsq

 

ആലുവ: മാസങ്ങള്‍ക്ക് മുമ്പ് വരെ മാലിന്യം മൂലം മൂക്ക് പൊത്തി നടക്കേണ്ട ഗതികേടിലായിരുന്നു ചാലക്കല്‍ ദാറുസ്സലാം അമ്പല പറമ്പ് റോഡിലൂടെ സഞ്ചരിക്കുന്ന പരിസരവാസികള്‍. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങളുംവിവാഹസദ്യകളിലെ ഭക്ഷണാവശിഷ്ടങ്ങും മാംസാവശിഷ്ഠങ്ങളും ഉള്‍പ്പടെ നിരവധി മാലിന്യങ്ങളാണ് ചാലക്കല്‍ പാടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷേപിച്ചിരുന്നത്. ഇതുമൂലം സമീപത്തെ സ്‌കൂളിലേക്കടക്കം പോവുന്ന വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവരുടെ യാത്ര ദുസ്സഹമായിരുന്നു. നായ ശല്യവും രൂക്ഷമായതോടെ ചാലക്കല്‍  അമ്പല പറമ്പ് നിവാസികളായ ഏതാനും യുവാക്കള്‍ പാടത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ പ്രതികരിക്കാന്‍ രംഗത്ത് വരികയും നിലവില്‍ പാടത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങള്‍ കോരി മാറ്റുകയും മാലിന്യങ്ങള്‍ നിക്ഷേപിക്കരുത് എന്ന ബോര്‍ഡ് സ്ഥാപിക്കുകയും രാത്രിയിലുള്‍പ്പടെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ട് പിടിക്കുന്നതിന് കാവലിരിക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തിട്ടും ചിലയാളുകള്‍ വീണ്ടും മാലിന്യം നിക്ഷേപിക്കുകയുണ്ടായി. ഇവരെ തെളിവ് സഹിതം  പിടികൂടി മാലിന്യം വാരി മാറ്റിപ്പിക്കുകയും ചെയ്തതോടെ ഇവിടെ മാലിന്യം നിക്ഷേപിക്കാന്‍ ആളുകള്‍ ഭയക്കുന്ന സ്ഥിതിയാണിപ്പോള്‍. മാലിന്യം വലിച്ചെറിയുന്നവരെ കണ്ട് ബോധവല്‍ക്കരണ പരിപാടികളും ഇവര്‍ നടത്തുന്നു. മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡും ശ്രദ്ധേയമാണ്. മാലിന്യത്തില്‍ നിന്നും സ്വാതന്ത്രം എന്ന കാംപയിനുമായി സംസ്ഥാന സര്‍ക്കാരും സന്നദ്ധ സംഘടനകളും മുന്നോട്ട് പോവുമ്പോള്‍ മാലിന്യത്തിനെതിരേ അമ്പല പറമ്പ് നിവാസികളായ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് തന്നെ മാതൃകയാവുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക