|    Mar 26 Sun, 2017 5:21 am
FLASH NEWS

യുവാക്കള്‍ ഏറ്റുമുട്ടി: ഒരാള്‍ക്ക് ഗുരതര പരിക്ക്

Published : 1st October 2016 | Posted By: Abbasali tf

കരുനാഗപ്പള്ളി: വാക്കേറ്റത്തെ തുടര്‍ന്ന് യുവാക്കള്‍ റോഡില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തഴവ സ്വദേശികളായ അമ്പിളി, ഷിബു എന്നിവരാണ് ഏറ്റുമുട്ടിയത്. ഷിബുവിന്റെ തല അടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് ഇയാളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് അഞ്ചോടെ പുതിയകാവ് -ചക്കുവള്ളി റോഡില്‍ തഴവ എവിഎച്ച്എസ്എസ് ജങ്ഷന് സമീപം വളാലിമുക്കിലായിരുന്നു സംഭവം. യുവാക്കള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതം മുടങ്ങുകയും ചെയ്തു. വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്ന് പോലിസ് സംഘം എത്തിയപ്പോഴേക്കും ഇരുവരും മുങ്ങി. പിന്നീടാണ് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക