|    Dec 11 Tue, 2018 12:06 am
FLASH NEWS

യുവാക്കള്‍ക്ക് തൊഴിലും പരിശീലനവുമായി കണ്ണൂര്‍ കോര്‍പറേഷന്‍

Published : 8th June 2018 | Posted By: kasim kzm

കണ്ണൂര്‍: യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവുമായി കണ്ണൂര്‍ കോര്‍പറേഷന്‍. ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ 18നും 35നും മധ്യേ പ്രായമുള്ള എട്ടാം ക്ലാസ് മുതല്‍ എസ്എസ്എല്‍സി, ഐടിഐ, ഡിപ്ലോമ, ബിടെക്, ബിരുദം, ബിരുദാന്തര  ബിരുദം തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് സൗജന്യ പരിശീലനവും തൊഴിലും നല്‍കുന്നത്. കോഴ്‌സുകളുടെ വിശദ വിവരങ്ങളും ജോലി സാധ്യതയും 9നു രാവിലെ 10നു കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ഓറിയന്റേഷന്‍ ക്ലാസില്‍ ലഭിക്കും.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ആധാര്‍കാര്‍ഡുമായി എത്തണം. അക്കൗണ്ടന്റ് അസിസ്റ്റന്റ്, ടാലി, ജനറല്‍ ഡ്യുട്ടി അസിസ്റ്റന്റ് (നഴ്‌സിങ് അസിസ്റ്റന്റ്), എസി മെക്കാനിക്ക്, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍, അസി. ഫിസിയോ തെറാപിസ്റ്റ്, സ്പാ തെറാപ്പിസ്റ്റ്, സിഎന്‍സി ഓപറേറ്റര്‍ ടര്‍ണിങ്, ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, ഇന്‍സ്റ്റലേഷന്‍ ടെക്‌നീഷ്യന്‍ കംപ്യുട്ടിങ് ആന്റ് പെരിഫറല്‍സ്, ബേസിക് ഓട്ടോമോട്ടിവ് സര്‍വീസ്(2,3,4 വീല്‍), ബേക്കിങ് ടെക്‌നീഷ്യന്‍, ട്രാവല്‍ കണ്‍സല്‍ട്ടന്റ്, സെക്യുരിറ്റി അനലിസ്റ്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവ് എന്നിങ്ങനെ നിരവധി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒന്നുമുതല്‍ ഒമ്പതുമാസം വരെയാണ് കാലാവധി.
കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍സിവിടിയുടെയോ നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റെ കൗണ്‍സിലിന്റെയോ സര്‍ട്ടിഫിക്കറ്റ് നല്‍കും.
യോഗ്യരായവര്‍ക്ക് മെച്ചപ്പെട്ട വേതനത്തോടെ തൊഴിലും ഉറപ്പാക്കും. ട്രെയിനിങ് ഫീസ്, പരീക്ഷ ഫീസ്, താമസം, ഭക്ഷണം, യാത്ര, ടെക്സ്റ്റ് ബുക്ക്‌സ്, സ്റ്റഡി കിറ്റ്‌സ് തുടങ്ങിയവ പൂര്‍ണമായും കോര്‍പ്പറേഷന്‍ മുഖേന സൗജന്യമായി നല്‍കും. സ്വയം സംരംഭകരാവാന്‍ താല്‍പര്യമുള്ളവര്‍ക്കും പലിശ സബ്‌സിഡിയോടെ കുറഞ്ഞ പലിശ നിരക്കില്‍ വായപ നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫോറം നഗരസഭയുടെ കുടുംബശ്രീ ഓഫിസിലോ കോര്‍പറേഷന്‍ എന്‍യുഎല്‍എം ഓഫിസില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: 8078297916 എന്ന നമ്പറില്‍ ബന്ധപെടുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss