|    Jul 23 Mon, 2018 4:05 am
FLASH NEWS
Home   >  Kerala   >  

യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

Published : 5th September 2017 | Posted By: shadina sdna

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്നാരോപിച്ച് വിനോദ സഞ്ചാരികളെ മര്‍ദിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. തിരുവമ്പാടി സ്റ്റേഷനിലെ പോലിസുകാരടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തത്. താമരശ്ശേരി സിഐക്കാണ് അന്വേഷണ ചുമതല. പരാതി നല്‍കാനെത്തിയ യുവാക്കളെ പോലിസുകാര്‍ മുട്ടുകുത്തി നിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തിരുന്നു. ഇന്നലെയാണ് യുവാക്കള്‍ക്ക് മര്‍ദനമേറ്റത്. നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘമാണ് യുവാക്കളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ അന്‍വര്‍ എംഎല്‍എ പാര്‍ക്ക് നിര്‍മിച്ചത് ഏറെ വിവാദമായിരുന്നു. വിവാദമായതോടെ പ്രദേശത്ത് എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss