|    Apr 28 Fri, 2017 11:31 pm
FLASH NEWS

യുവാക്കളെ കള്ളമൊഴി നല്‍കാന്‍ എന്‍ഐഎ നിര്‍ബന്ധിച്ചു

Published : 8th July 2016 | Posted By: SMR

ഹൈദരാബാദ്: ഐഎസ് പ്രവര്‍ത്തകരെന്നു സംശയിച്ച് ഹൈദരാബാദില്‍ അറസ്റ്റിലായവര്‍ക്കെതിരേ വ്യാജമൊഴി നല്‍കാന്‍ എന്‍ഐഎ നിര്‍ബന്ധിച്ചുവെന്ന് സോമാജി ഗുഢ (23), അദ്‌നാന്‍, അഹ്മദ് (25) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ സാക്ഷികളായില്ലെങ്കില്‍ ക്രിമിനല്‍ കേസുകളില്‍ കുടുക്കുമെന്ന് എന്‍ഐഎ ഭീഷണിപ്പെടുത്തി. ജൂലൈ ഒന്നിനാണ് പീഡനം തുടങ്ങിയത്. തങ്ങളെ ഡല്‍ഹിക്ക് കൊണ്ടുപോവാനും പദ്ധതിയിട്ടു- അവര്‍ പറഞ്ഞു.
ജൂലൈ ഒന്നിനാണ് ബിഗംപേട്ടിലെ എന്‍ഐഎ ഓഫിസിലേക്ക് തന്നെ വിളിപ്പിച്ചതെന്ന് അദ്‌നാന്‍ അഹ്മദ് പറഞ്ഞു. ചില കടലാസുകളില്‍ അവര്‍ ഒപ്പിടുവിച്ചു. കേസില്‍ സാക്ഷിയാവാന്‍ ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹിക്ക് പോയില്ലെങ്കില്‍ ഭവിഷ്യത്തുണ്ടാവുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഐഎസ് അനുഭാവി എന്നാരോപിച്ച് പോലിസ് രണ്ടുവര്‍ഷം മുമ്പ് തന്നെ പിടികൂടി പിന്നീട് വിട്ടയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് സിവില്‍ സൊസൈറ്റി (എച്ച്‌സിഎസ്) പ്രതിനിധികള്‍ വസ്തുതാന്വേഷണത്തിനിടെ ഇവരുടെ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്.
പീഡിപ്പിക്കാതെ സമാധാനത്തോടെ ഇവരെ ജീവിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കുടുംബങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day