|    Mar 31 Fri, 2017 12:13 am
FLASH NEWS

യുവാക്കളെ ആക്രമിച്ച കേസ്; ആറുപേര്‍ പിടിയില്‍

Published : 19th October 2016 | Posted By: Abbasali tf

തൃപ്രയാര്‍: നാട്ടികയില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ 6 പ്രതികളെ വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തു. നാട്ടിക  എകെജി കോളനി സ്വദേശികളായ മണ്ണാപറമ്പില്‍ സനേഷ് എന്ന കിഷോര്‍, വട്ടേക്കാട് ശംഭു എന്ന ഹിരണ്‍, കാമ്പ്രത്ത് മോട്ടോര്‍  എന്ന അഖില്‍, വട്ടേക്കാട് ചുപ്പാരു എന്ന അമല്‍, മണ്ണാപറമ്പില്‍ കാര്‍ത്തു എന്ന സന്ദീപ്, കാളക്കൊടുവാത്ത് അക്കു എന്ന സുജീഷ് എന്നിവരെയാണ് വലപ്പാട് എസ് ഐ കെ ജെ ടോണിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയ്ക്ക് നാട്ടിക എസ്എന്‍ കോളജ് ഗ്രൗണ്ടില്‍വച്ചാണ് കേസിനാസ്പദമായ സംഭവം. കോളജിന്റെ സമീപവാസികളായ ഐരാത്ത് ജിനീഷ്, ഇയ്യാനി ഞായക്കാട്ട് ഡിജൂട്ടന്‍ എന്ന സിജിന്‍, തളിക്കുളം പുത്തന്‍തോട് സ്വദേശി കറുത്താര ജിഷ്ണു, നാട്ടിക നമ്പിയേക്കല്‍ അഭിജിത്ത് എന്നിവരെയാണ് സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. പരിക്കേറ്റ 4 പേരും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.  പ്രതികള്‍ കഞ്ചാവ് വില്‍പന നടത്തുന്നവരാണെന്ന് യുവാക്കള്‍ പോലിസിന് വിവരം നല്‍കിയെന്ന സംശയമാണ് ആക്രമണത്തിന് കാരണം. മൂന്ന് പ്രതികള്‍ കൂടി സംഘത്തില്‍ ഉള്ളതായി പരിക്കേറ്റവര്‍ മൊഴി നല്‍കിയതിനാല്‍ ഇക്കാര്യം അന്വേഷിക്കുമെന്ന് എസ് ഐ അറിയിച്ചു. എഎസ്‌ഐമാരായ സുനില്‍കുമാര്‍, സലില്‍കുമാര്‍, സീനിയര്‍ സിപിഒ ഷൈജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day