|    Jul 21 Fri, 2017 12:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുവാക്കളുടെ തിരോധാനം: അഷ്ഫാഖിന്റെ സന്ദേശം ലഭിച്ചു

Published : 25th July 2016 | Posted By: SMR

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍, പടന്ന എന്നീ പ്രദേശങ്ങളിലുള്‍പ്പെടെ 17 പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായതില്‍ പടന്നയിലെ അഷ്ഫാഖിന്റെ സന്ദേശം കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മാതാവിന് അയച്ച സന്ദേശത്തില്‍ സുഖമായിരിക്കുന്നു എന്ന്മാത്രമാണ് ഉള്ളതെന്ന് പോലിസ് സ്ഥിരീകരിച്ചു.

ഇന്റര്‍നെറ്റ് ടെലഗ്രാമിലൂടെ വന്ന സന്ദേശമായതിനാല്‍ കൃത്യമായ സ്ഥലം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇദ്ദേഹം സന്ദേശം അയക്കാന്‍ സാധ്യതയുള്ളതറിഞ്ഞ് വീട്ടുകാരില്‍ നിന്നു മൊബൈല്‍ പോലിസ് വാങ്ങിയിരുന്നു. സംസ്ഥാനത്ത് നിന്നും കാണാതായ 17 പേര്‍ക്കെതിരേ കേരള പോലിസും ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്റര്‍പോളിന്റെ അടക്കം സഹായം തേടിയിട്ടുണ്ട്. കാണാതായ തൃക്കരിപ്പൂരിലെ റഷീദും പാലക്കാടിലെ ഈസയുമാണ് സംഘത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഇവര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതെന്നും സൂചന പുറത്തുവന്നിട്ടുണ്ട്.
ആരാധനാലയം കേന്ദ്രീകരിച്ച് യോഗങ്ങള്‍ നടത്തിയതിനാല്‍ ശാസ്ത്രീയമായും കൃത്യമായുമാണ് അന്വേഷണം നടത്തുന്നതെന്നും അനാവശ്യമായ പരിശോധനകള്‍ ഒഴിവാക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാണാതായ തൃക്കരിപ്പൂര്‍ സ്വദേശി ഹഫീസുദ്ദീന്റെ സന്ദേശം കഴിഞ്ഞ ദിവസം വന്നുവെന്ന് പറയുന്നത് തെറ്റാണെന്നും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്ന സന്ദേശം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും പോലിസ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക