|    Jul 22 Sun, 2018 4:46 am
FLASH NEWS

യുവാക്കളിലെ ലഹരിയുടെ ഉപയോഗം ആശങ്കയുണര്‍ത്തുന്നത് : ഋഷിരാജ് സിങ്‌

Published : 11th August 2017 | Posted By: fsq

 

കോട്ടയം: കേരളത്തിലെ യുവജനങ്ങളില്‍ ലഹരിയുടെ ഉപയോഗം അതീവ ആശങ്കയുണര്‍ത്തുന്നതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. യുവതലമുറയിലെ സാങ്കേതികകലാ പ്രതിഭകളെ കണ്ടെത്തുന്നതിനായി പാത്താമുട്ടം സെന്റ്ഗിറ്റ്‌സ് എന്‍ജിനീയറിങ് കോളജിലെ വിവിധ ഡിപാര്‍ട്ടുമെന്റുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ടെക് ഫെസ്റ്റിവല്‍ (സാങ്കേതിക മേള) ‘സംയോഗ് 2017’ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ലഹരി ഉപയോഗത്തില്‍ കേരളം പഞ്ചാബിന്റെ തൊട്ടു താഴെ രണ്ടാം സ്ഥാനത്താണ്. അമൃത്‌സര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും മോശം നഗരമായി കൊച്ചിയും മാറിയിരിക്കുന്നു.പുതിയതായി കാന്‍സര്‍ രോഗം ബാധിക്കുന്നവരില്‍ പകുതിയും ലഹരി മൂലം  വായില്‍  കാന്‍സര്‍ പിടിപെട്ടവരാണ്   ഈ നിലയില്‍ പോയാല്‍ കാര്യങ്ങള്‍ ഭയാനകമായ അവസ്ഥയിലേയ്‌ക്കെത്താന്‍ അധികം താമസമില്ല.അതിനാല്‍ യുവജനങ്ങള്‍ ഇതിനെതിരായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.സെന്റഗിറ്റ്‌സ് ഡയറക്ടര്‍ തോമസ് ടി  ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെന്റഗിറ്റ്‌സ് എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം സി ഫിലിപ്പോസ്, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ലഫ്. കേണല്‍. ജോണ്‍ ജേക്കബ്, സംയോഗ് ചീഫ് കോര്‍ഡിനേറ്റര്‍ അസി. പ്രൊഫസര്‍ ജെന്നി ജോണ്‍ മറ്റം, സ്റ്റുഡന്റ്‌സ് യൂനിയന്‍ ചെയര്‍മാന്‍  തേജസ് ജോര്‍ജ് പാലൂരാന്‍, വൈസ് ചെയര്‍മാന്‍ ഐശ്വര്യ എസ് നായര്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ പി ശബരി പ്രസന്‍, ജിജോ ഏബ്രഹാം സംസാരിച്ചു.ടെക്‌നിക്കല്‍ ക്വിസ്, പേപ്പര്‍ പ്രസന്റേഷന്‍, പ്രൊജക്റ്റ് പ്രസന്റേഷന്‍, റോബോവാര്‍, റോബോ സോക്കര്‍ തുടങ്ങി വിവിധ ശാസ്ത്രസാങ്കേതികടെക്‌നോളജി വിഭാഗത്തിലുള്ള 70ല്‍ പരം ഇനങ്ങളിലായാണ് മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്നത്. ഓട്ടോ ഷോ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനു കലാലയങ്ങളില്‍ നിന്നായി 5000ത്തില്‍ അധികം പ്രതിഭകള്‍ രണ്ടു ദിവസമായി നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss