|    Jan 20 Fri, 2017 7:23 am
FLASH NEWS

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വധം: എട്ടുപേര്‍ അറസ്റ്റില്‍

Published : 9th October 2016 | Posted By: SMR

arrest

തിരുവനന്തപുരം: ഗുണ്ടാ കുടിപ്പകയെ തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകനായ പുത്തന്‍പാലം കോളനിയില്‍ വിഷ്ണുവിനെ (19) കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടംഗ ഗുണ്ടാ സംഘം അറസ്റ്റില്‍. ആക്രമണവുമായി ബന്ധപ്പെട്ട് പുത്തന്‍പാലം സ്വദേശി ലല്ലുവിനെ (30) വെള്ളിയാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തുനിന്ന് പിടികൂടിയിരുന്നു.
മറ്റുള്ളവരെ പാങ്ങോട് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയിലെ ഒരുവീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് പോലിസ് പിടികൂടിയത്. കണ്ണമ്മൂല വയല്‍ നികത്തിയ വീട് അരുണ്‍ (30), കുളവരമ്പില്‍ വീട്ടില്‍  ബോല്‍ജി എന്ന ശ്രീനാഥ് (30), കുളവരമ്പില്‍  മനു (30),  തോട്ടുവരമ്പില്‍  പൂച്ച രാജേഷ് എന്ന രാജേഷ് (30), കോയിക്കല്‍ ലൈന്‍ മുടുമ്പില്‍ വീട്ടില്‍ സഞ്ജു എന്ന സനല്‍കുമാര്‍ (30),ചാക്കോ വിഷ്ണു എന്ന വിജേഷ് (29), ഭരതന്നൂര്‍ അഷീര്‍ എന്ന സുരേഷ് (43) എന്നിവരാണ് സിറ്റി പോലിസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ അമ്മയുടെ കണ്‍മുന്നിലാണ് കണ്ണമ്മൂല പുത്തന്‍പാലം കോളനിയില്‍ വിഷ്ണുവിനെ(19) ഗുണ്ടാസംഘം വെട്ടിയും കുത്തിയും കൊല്ലപ്പെടുത്തിയത്.
വയറിന്റെ വലതുഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ വിഷ്ണുവിനെയും ദേഹമാസകലം വെട്ടേറ്റ വിഷ്ണുവിന്റെ അമ്മ ബിന്ദു (35), ബന്ധുവായ ലൈല (45) എന്നിവരെയും പേട്ട പോലിസ് സ്ഥലത്തെത്തിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഷ്ണു എട്ടു മണിയോടെ മരിച്ചു.
ലൈലയുടെ സ്ഥിതി ഗുരുതരമായി തുടരുന്നു.  ബിന്ദുവിനും ഇന്നുരാവിലെ ശസ്ത്രക്രിയ നടത്തി. ബിന്ദുവിന്റെ തലയിലും കൈകളിലുമാണ് വെട്ടേറ്റത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഉച്ചക്ക് 12 മുതല്‍ വൈകിട്ട് ആറ് വരെ നഗരത്തില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചു. അതിനിടെ ഇന്നലെ വൈകീട്ട് പുത്തന്‍പാലത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. അതേസമയം, വിഷ്ണുവിന്റെ കൊലപാതകം ഗുണ്ടാകുടിപ്പകയാണെന്ന് വരുത്തിതീര്‍ക്കാനുള്ള പോലിസ് ശ്രമം അപലപനീയമാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 205 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക