|    Jan 18 Wed, 2017 3:08 am
FLASH NEWS

യുവമോര്‍ച്ച നടത്തിയ താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം

Published : 7th October 2016 | Posted By: Abbasali tf

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച  നടത്തിയ താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസ് ലാത്തി ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, ജനറല്‍ സെക്രട്ടറിമാരായ പി എച്ച് ഷൈലേഷ്, പി എസ് രാഹുല്‍, അനീഷ് പിറവം, പ്രശാന്ത്, രഞ്ജിത്, സ്വരാജ് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിന് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലിസ് തടഞ്ഞു. മൂന്ന് തവണ ബാരിക്കേഡ് മറിച്ചിട്ട് താലൂക്ക് ഓഫിസ് വളപ്പില്‍ കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു.പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ മടിച്ചതോടെ പോലിസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ പോലിസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലിസ് വീണ്ടും പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയായിരുന്നു. പരിക്കേറ്റവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സെക്രട്ടറി എം ഗണേശന്‍, എന്‍ഡിഎ നേതാക്കളായ പി സി തോമസ്, അഡ്വ. രാജന്‍ ബാബു എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പ്രതിഷേധ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ എസ് ഷിജു ഉദ്ഘാടനം ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക