|    Mar 27 Mon, 2017 8:35 am
FLASH NEWS

യുവമോര്‍ച്ച കലക്ടറേറ്റ്മാര്‍ച്ചില്‍ സംഘര്‍ഷം

Published : 6th October 2016 | Posted By: Abbasali tf

കോഴിക്കോട്: സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച യുവമോര്‍ച്ചക്കാര്‍ക്ക് നേരെ പോലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം സുജീഷ് പുതുക്കുടി, അജി തോമസ് എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. മാര്‍ച്ചിനെ തുടര്‍ന്ന് അരമണിക്കൂറോളം വയനാട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. സ്വാശ്രയ കോ ളേജ് വിഷയത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.  കലക്ടറേറ്റ് പടിക്കല്‍ എത്തിയ ഉടന്‍   ബാരിക്കേഡുകള്‍ മറിച്ചിടാനായിരുന്നു സമരക്കാരുടെ ശ്രമം. ഒരു ബാരിക്കേഡ് മറിച്ചിട്ടതോടെ പോലിസ് ജലപീരങ്കി ഉപയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകോപനം തുടര്‍ന്നതോടെയാണ് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ ചിതറി ഓടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക