|    Sep 23 Sat, 2017 4:36 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

യുവബൗളര്‍മാരെ കണ്ടെത്താന്‍ സെലക്ഷന്‍ ട്രയല്‍സ്

Published : 20th September 2016 | Posted By: SMR

കൊച്ചി: യുവ ഫാസ്റ്റ്-സ്പിന്‍ ബൗളര്‍മാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ഐഡിബിഐ ഫെഡറല്‍ ബൗളിങ് ഫൗണ്ടേഷന്‍ ഓപണ്‍ സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ 17നും 21നും ഇടയ്ക്ക് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കാണ് അവസരം. ഫാസ്റ്റ്ബൗളര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. ആദ്യ റൗണ്ടില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലയിലുള്ളവര്‍ക്ക് ഈ മാസം 23ന് തലശ്ശേരി കോണാര്‍വയല്‍ ഗ്രൗണ്ടില്‍ വച്ചാണ് ട്രയല്‍സ് നടത്തുക. 24നു തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ക്കായി ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിലും എറണാകുളം, ഇടുക്കി,  തൃശൂര്‍, പാലക്കാട് ജില്ലക്കാര്‍ക്കായി എറണാകുളം സെന്റ്‌പോള്‍സ്  കോളജ് ഗ്രൗണ്ടിലും ട്രയല്‍സ് നടക്കും.
ട്രയല്‍സിനെത്തുന്നവര്‍  രാവിലെ 8നു മുമ്പായി  റിപോര്‍ട്ട്  ചെയ്യണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക