|    Jan 22 Sun, 2017 3:32 pm
FLASH NEWS

യുവന്റസ് ക്വാര്‍ട്ടറിലേക്ക്; റോമയ്ക്കു മടക്കടിക്കറ്റ്‌

Published : 18th December 2015 | Posted By: TK

yuvanta

 

റോം: ഇറ്റാലിയന്‍ കപ്പ് (കോപ ഇറ്റാലിയ) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്മരായ യുവന്റസ്, മുന്‍ വിജയികളായ നാപ്പോളി എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. എന്നാല്‍ എഎസ് റോമ, ഫിയൊറെന്റീന തുടങ്ങിയ കരുത്തര്‍ക്കു പ്രീക്വാര്‍ട്ടറില്‍ കാലിടറി.

തികച്ചും ഏകപക്ഷീയമായ കളിയില്‍ ടൊറിനോയെയാണ് യുവന്റസ് എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തകര്‍ത്തത്. ഇരട്ടഗോളുകള്‍ നേടിയ സൈമണ്‍ സാസയാണ് യുവന്റസിന്റെ വിജയശില്‍പ്പി. പൗലോ ദിബാലയും പോള്‍ പോഗ്ബയും ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. നാപ്പോളി 3-0നു വെറോണയെ തകര്‍ക്കുകയായിരുന്നു. ഒമര്‍ അല്‍ കദൗരി, ഡ്രൈസ് മെര്‍ട്ടന്‍സ്, ജോസ് കല്ലെജോന്‍ എന്നിവരാണ് സ്‌കോറര്‍മാര്‍.

അതേസമയം, രണ്ടാം ഡിവിഷന്‍ ക്ലബ്ബായ സ്‌പെസിയയോടാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് റോമ പുറത്തായത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ 4-2നാണ് സ്‌പെസിയ റോമയുടെ കഥ കഴിച്ചത്. എന്നാല്‍ കാര്‍പിയാണ് 1-0നു ഫിയൊറെ ന്റീനയെ ഞെട്ടിച്ചത്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 91 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക