|    Jul 25 Tue, 2017 4:05 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവന്റസിനു ബൊളോന കടിഞ്ഞാണിട്ടു (0-0)

Published : 21st February 2016 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്‌ബോളില്‍ തുടര്‍ച്ചയായ 16 ജയങ്ങളുമായി കുതിച്ച നിലവിലെ ചാംപ്യന്‍മാരായ യുവന്റസിന് കടിഞ്ഞാണിട്ടു. പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തുള്ള ബൊളോനയാണ് യുവന്റസിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയത്.
ടീമിന്റെ ടോപ് സ്‌കോററായ സ്‌ട്രൈക്കര്‍ പൗലോ ദിബാലയ്ക്കു പ്ലെയിങ് ഇലവനില്‍ നിന്നു വിശ്രമം നല്‍കിയ കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ തീരുമാനം യുവന്റസിനു തിരിച്ചടിയാവുകയായിരുന്നു. ദിബാലയുടെ അഭാവത്തില്‍ യുവന്റസ് മുന്നേറ്റത്തിന്റെ മുനയൊടി ഞ്ഞു. ഗോളെന്നുറപ്പിച്ച ഒരു നീക്കം പോലും നടത്താന്‍ ചാംപ്യന്‍മാ ര്‍ക്കായില്ല.
മല്‍സരം സമനിലയില്‍ അവസാനിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ യുവന്റസാണ് തലപ്പത്തു നില്‍ക്കുന്നത്. 58 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. രണ്ടു പോയിന്റ് പിറകിലായി നാപ്പോളിയാണ് രണ്ടാംസ്ഥാനത്ത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക