|    Jan 23 Tue, 2018 7:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

യുവന്റസിനും ബയേണിനും ജയം

Published : 21st March 2016 | Posted By: SMR

മ്യൂണിക്ക്/റോം: ജര്‍മന്‍ ലീഗില്‍ ബയേണ്‍ നേരിയ ജയത്തോടെ മുന്നേറിയപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന് സമനിലക്കുരുക്ക് നേരിട്ടു. എന്നാല്‍, നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് 4-1ന് ടൊറീനോയെ തരിപ്പണമാക്കി.
യുവന്റസിനായി ആല്‍വെറോ മൊറാറ്റ ഇരട്ട ഗോളുമായി തിളങ്ങി. പോള്‍ പോഗ്ബ, സമി ഖെദീറ എന്നിവരും ഓരോ തവണ യുവന്റസിനായി വലചലിപ്പിച്ചു. 27ാം റൗണ്ട് മല്‍സരത്തില്‍ എഫ്‌സി കോള്‍ണിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ മറികടന്നത്. 10ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ വകയായിരുന്നു ബയേണിന്റെ വിജയഗോള്‍.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ബയേര്‍ ലെവര്‍ക്യൂസന്‍ 2-0ന് സ്റ്റുട്ട്ഗര്‍ട്ടിനെ തോല്‍പ്പിച്ചു. അതേസമയം, ഗ്ലാമര്‍ മല്‍സരത്തില്‍ എഎസ് റോമയാണ് 1-1ന് ഇന്ററിനെ സമനിലയില്‍ തളച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day