|    Oct 18 Thu, 2018 1:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ്‌ : കാവ്യ പ്രതിയും സാക്ഷിയുമല്ലെന്നു സര്‍ക്കാര്‍; മുന്‍കൂര്‍ ജാമ്യഹരജി തീര്‍പ്പാക്കി

Published : 26th September 2017 | Posted By: fsq

 

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ 11ാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യാ മാധവന്‍ ഈ കേസിലെ പ്രതിയും സാക്ഷിയുമല്ലെന്നും ഇവര്‍ക്കെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണു ഹരജി തീര്‍പ്പാക്കിയത്. കേസ് പരിഗണിച്ചയുടന്‍ പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കി. ഈയൊരു പശ്ചാത്തലത്തില്‍ അറസ്റ്റ് ഉണ്ടാവുമെന്നു ഭയപ്പെടേണ്ടതില്ലെന്നു കോടതി പറഞ്ഞു. തുടര്‍ന്ന് പ്രോസിക്യൂഷന്‍ നിലപാടു രേഖപ്പെടുത്തിയാണു ജാമ്യഹരജി തീര്‍പ്പാക്കിയത്. അതേസമയം, നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ വാദംകേള്‍ക്കുന്നതു കോടതി അടുത്ത മാസം നാലിലേക്കു മാറ്റി. ഇന്നലെ പ്രോസിക്യൂഷന്‍ നാദിര്‍ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കോടതിക്കു കൈമാറി. ഇവ പരിശോധിക്കേണ്ടതുണ്ടെന്നും കഴിഞ്ഞതവണ നാദിര്‍ഷയെ ചോദ്യംചെയ്തതു മുന്‍കൂര്‍ നോട്ടീസ് നല്‍കിയാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss