|    May 23 Wed, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവനടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു വേണ്ടി അഡ്വ. ആളൂര്‍

Published : 29th June 2017 | Posted By: fsq

 

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കു വേണ്ടി അഡ്വ. ആളൂര്‍ ഹാജരാവും.  നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍  ഗൂഢാലോചനയുണ്ടെന്ന് പള്‍സര്‍ സുനി തന്നോട് പറയാതെ പറഞ്ഞതായി അഡ്വ. ആളൂര്‍. പള്‍സര്‍ സുനിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, സത്യങ്ങള്‍ അന്വേഷിക്കേണ്ടത് പോലിസാണ്. സത്യം കണ്ടെത്തേണ്ടതും പോലിസാണ്. ഈ കേസിലെ പ്രതിയായ മാര്‍ട്ടിന്റെ ഒഴികെയുള്ള മറ്റുമുഴുവന്‍ പ്രതികള്‍ക്കും വേണ്ടി താന്‍ ഹാജരാവുമെന്നും ഇതിന്റെ തുടര്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss