|    Feb 24 Sat, 2018 11:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

യുവനടിയെ അപമാനിക്കാന്‍ ശ്രമം: തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Published : 2nd February 2018 | Posted By: kasim kzm

തൃശൂര്‍: നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ കന്യാകുമാരി സ്വദേശിയെ തൃശൂര്‍ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയോടെ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ വടക്കാഞ്ചേരി സ്റ്റേഷനിലാണു സംഭവം. ട്രെയിനില്‍ ഉറങ്ങുകയായിരുന്ന നടിയെ അടുത്ത ബര്‍ത്തിലുണ്ടായിരുന്ന മധ്യവയസ്‌കനായ ആന്റോ ബോസ് കടന്നുപിടിക്കുകയായിരുന്നു. ബഹളംവച്ചതോടെ ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തേക്കുള്ള ഒരു യാത്രക്കാരനുമാണ് സനുഷയുടെ സഹായത്തിനെത്തിയത്. മറ്റു സഹയാത്രികരാരും തന്റെ സഹായത്തിനെത്തിയില്ലെന്ന് സനുഷ പറഞ്ഞു. റെയില്‍വേ പോലിസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ പോലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരേ നടിയുടെ പരാതിയില്‍ മാനഭംഗശ്രമത്തിന് പോലിസ് കേസെടുത്തു. നടി തിരുവനന്തപുരത്തേക്കു പോവുന്ന വേളയിലാണ് അതിക്രമമുണ്ടായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss