|    Oct 18 Wed, 2017 12:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതി ശ്വാസംമുട്ടി മരിച്ച നിലയില്‍; ഭര്‍ത്താവ് പോലിസില്‍ കീഴടങ്ങി

Published : 10th October 2016 | Posted By: SMR

പാലക്കാട്: യുവതിയെ വീടിനുള്ളില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പോലിസില്‍ കീഴടങ്ങി.
ഇന്നലെ രാവിലെ മുണ്ടൂരിലാണ് സംഭവം. മുണ്ടൂര്‍ കാഞ്ഞിക്കുളം പടിഞ്ഞാറേ തെക്കുംകരയില്‍ ഷാജിയെ (39)യാണ് ശനിയാഴ്ച രാത്രിയില്‍ വീടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോങ്ങാട് പോലിസില്‍ കീഴടങ്ങിയ ഭര്‍ത്താവ് ഗോപി (42) പറഞ്ഞു.
ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ കൊലപാതക കാരണം വ്യക്തമാവുകയുള്ളൂവെന്ന് കോങ്ങാട് പോലിസ് അറിയിച്ചു.
പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക