|    Jan 21 Sat, 2017 2:12 pm
FLASH NEWS

യുവതി മരിച്ചത് ചികില്‍സാ പിഴവുമൂലമെന്ന്

Published : 14th October 2016 | Posted By: Abbasali tf

കിളിമാനൂര്‍: ഗര്‍ഭാശയമുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കായി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച സംഭവത്തില്‍ സ്വകാര്യാശുപത്രിക്കെതിരെ ചികില്‍സാപിഴവാരോപിച്ച് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. കരവാരം തോട്ടയ്ക്കാട് വൈഷ്ണവി വിലാസത്തില്‍ ബിനുവിന്റെ ഭാര്യ ഷീജ (37)യാണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.  സംഭവത്തെ തുടര്‍ന്ന് യുവതിയെ ആദ്യം പ്രവേശിപ്പിച്ച വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജിനെതിരെ യുവതിയുടെ ഭര്‍ത്താവ് ബിനു കല്ലമ്പലം പോലിസില്‍ പരാതി നല്‍കി. വയറുവേദനയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നിനാണ് ഷീജയെ ഗോകുലം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം ഒ ി യില്‍ പ്രവേശിപ്പച്ചത്. ഷീജയെ പരിശോധിച്ച ഡോക്ടര്‍ ഗര്‍ഭാശയമുഴയാണെന്ന് പരിശോധയി ല്‍  കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രക്തകുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെതുടര്‍ന്ന് 6 ന് യുവതിക്ക് ആശുപത്രിയില്‍ നിന്നും ഒരു കുപ്പി രക്തം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ ഒരു കുപ്പി രക്തം കൂടി നല്‍കിയതിനുശേഷം വീട്ടില്‍ അയക്കാമെന്നും 28 ന് ഓപ്പറേഷന് എത്തണമെന്നും അറിയിച്ചു. എന്നാല്‍ രണ്ടാമത്തെ കുപ്പി രക്തം നല്‍കവെ യുവതി ശാരീരികാവശതകള്‍ കാണിച്ചതായും ബോധക്ഷയം ഉണ്ടായതായും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.  തുടര്‍ന്ന് രക്തം നല്‍കല്‍ നിര്‍ത്തിവച്ചത്രേ. ഇതിനിടയില്‍ നിലവഷളായ യുവതിയെ ബന്ധുക്കള്‍  വെന്റിലേറ്റര്‍ സഹായമുള്ള ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയുമായിരുന്നു. മെഡിക്ക ല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിക്കെ 12 ന് രാത്രി ഷീജ മരിക്കുകയും ചെയ്തു.  മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രക്തം നല്‍കിയതിനെതുടര്‍ന്നുള്ള അണുബാധയാല്‍ കരള്‍ വൃക്ക തുടങ്ങിയ ആന്തരികാവയങ്ങള്‍ പ്രവര്‍ത്തന രഹിതമായി കണ്ടെത്തിയിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. തുടര്‍ന്ന് അണുബാധയുളള രക്തം നല്‍കിയതാണ് മരണകാരണമെന്ന് ആരോപിച്ചാണ് യുവതിയുടെ ബന്ധുക്കള്‍ ആദ്യം ചികില്‍സ നല്‍കിയ ഗോകുലത്തിനെതിരെ രംഗത്തുവന്നത്. യുവതിയുടെ ഭര്‍ത്താവ് ബിനുവിന്റെ മൊഴിയെതുടര്‍ന്ന് കല്ലമ്പലം പോലിസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലിസ് അറിയിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടിത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിദ്യാര്‍ഥികളായ വിഷ്ണു, വൈഷ്ണവി എന്നിവര്‍ മക്കളാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക