|    Jul 22 Sat, 2017 4:23 am
FLASH NEWS

യുവതി ബസ്സിനു മുന്നില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു

Published : 10th November 2015 | Posted By: SMR

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്‌ക്കെത്തിയ യുവതി ബസ്സിന് മുന്നില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തി.
ബോധക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് പോലിസ് എയ്ഡ്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസെത്തി യുവതിയെ വീണ്ടും മെഡി. കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കട്ടപ്പന വളവുകോട് സ്വദേശിയായ യുവതിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഇന്നലെ വൈകീട്ട് 4ന് മെഡി. കോളജ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. 8 മാസം ഗര്‍ഭിണിയായ യുവതി പ്രസവ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികില്‍സയിലാണ്. ഏഴു മാസമായി യുവതിയും ഭര്‍ത്താവും തമ്മില്‍ പ്രണയ വിവാഹിതരായിട്ട്. എന്നാല്‍ വിവാഹത്തിന് മുമ്പ് യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നും യുവാവ് സംശയിക്കുന്നതായും ഇതു സംബന്ധിച്ച് ആശുപത്രിയില്‍ വച്ച് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും പോലിസ് പറഞ്ഞു. തുടര്‍ന്നുണ്ടായ മാനസിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യക്കു ശ്രമിച്ചതെന്നും പോലിസ് പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക