|    May 25 Thu, 2017 1:27 am
FLASH NEWS

യുവതി പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍തൃമാതാവ് അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

വെഞ്ഞാറമൂട്: യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. വെള്ളുമണ്ണടി ബാലന്‍ പച്ച തടത്തരികത്ത് വീട്ടില്‍ ആരിഫാ ബീവി (62) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്ത് എട്ടിന് രാവിലെ ഇവരുടെ മരുമകള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ ക്കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണത്തിന് ഇവരുടെ ചെയ്തികളും കാരണമായിട്ടുണ്ടെന്ന് കണ്ടെത്തി വെഞ്ഞാറമൂട് പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day