|    Jan 17 Tue, 2017 4:50 pm
FLASH NEWS

യുവതി ജീവനൊടുക്കിയ കേസ്: യുവാവിന് ഏഴുവര്‍ഷം തടവും പിഴയും

Published : 19th April 2016 | Posted By: SMR

തൊടുപുഴ: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ഏഴുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കരിമണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മണക്കാട് ചാഴിപ്പാറവീട്ടില്‍ ബേസില്‍ ജോര്‍ജിനാണ് തടവും പിഴയും വിധിച്ച് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബി സുരേഷ്‌കുമാര്‍ ഉത്തരവിട്ടത്.
ബേസില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. 2012 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആത്മഹത്യക്കു ശ്രമിച്ച യുവതി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. യുവതി മരിക്കുന്നതിനു മുമ്പ് ആശുപത്രിയിലെത്തിയ മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തിയിരുന്നു. 19 സാക്ഷികളെ വിസ്തരിച്ച കോടതി 25 തെളിവുകളും പരിശോധിച്ചു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബര്‍ഗ് ജോര്‍ജ് കോടതിയില്‍ ഹാജരായി. കാളിയാര്‍ സിഐ ആയിരുന്ന സി ജയകുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക