|    Feb 25 Sat, 2017 5:42 pm
FLASH NEWS

യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

Published : 6th November 2016 | Posted By: SMR

ഏറ്റുമാനൂര്‍:  അപകടത്തില്‍ പരിക്കേറ്റ മകളുടെ നില ഗുരുതരമാണെന്നറിഞ്ഞ യുവതി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ മാരിയമ്മന്‍ കോവിലിനു സമീപം വിജയഭവനില്‍ ജഗന്റെ ഭാര്യ രശ്മി (31)യാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റില്‍ ചാടിയത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് വീട്ടിനടുത്തുള്ള തീയേറ്ററില്‍ സിനിമ കണ്ട് മടങ്ങവേ ബൈക്ക് ഇടിച്ച് പരിക്കേറ്റ ഇവരുടെ മകള്‍ ലക്ഷ്മി നന്ദന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അപകടത്തില്‍ രശ്മിക്കും പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ കൊച്ചി അമൃത ആശുപത്രിയിലേക്ക് രശ്മി നന്ദനെ മാറ്റുവാന്‍ ശ്രമം നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊണ്ടു പോവാനായില്ല. ഈ വിവരമറിഞ്ഞതിനെ തുടര്‍ന്നാണെന്ന്  രശ്മി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.ഓടിക്കൂടിയ നാട്ടുകാര്‍ രശ്മിയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തി ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തിയപ്പോഴേക്കും ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചയച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക