|    Jun 25 Mon, 2018 12:25 am
FLASH NEWS

യുവതി ആത്മഹത്യ ചെയ്ത സംഭവം : ഭര്‍ത്താവ് അറസ്റ്റില്‍

Published : 6th May 2017 | Posted By: fsq

 

ശാസ്താംകോട്ട: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറനടുവില്‍ തട്ടാരേത്ത് വീട്ടില്‍ കരുണാകരന്റെ മകന്‍ വിനില്‍കുമാര്‍ (32) ആണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ ഇയാളുടെ മാതാവ് പൊന്നമ്മ ഒളിവിലാണ്.ശൂരനാട് തെക്ക് ഇരവിച്ചിറപടിഞ്ഞാറ് ആര്യ ഭവനത്തില്‍ ആനന്ദന്റെ മകളും വിനില്‍കുമാറിന്റെ ഭാര്യയുമായ ആര്യ (23) കഴിഞ്ഞ 29 നാണ് മൈനാഗപ്പളളി ആശാരിമുക്കിനു സമീപം ജനശതാബ്ദി എക്‌സ്പ്രസിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്തത്.ഭര്‍ത്യഗൃഹത്തില്‍ വച്ച് പതിവായി ഭര്‍ത്താവും ഇയാളുടെ മാതാവും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമം കാരണമാണ് ആര്യ ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് വിനില്‍കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.കൊട്ടാരക്കര ഡിവൈഎസ്പി ബി ക്യഷ്ണകുമാറിന്റെ നേത്യത്വത്തില്‍ ശാസ്താംകോട്ട സിഐ എ പ്രസാദ്, എസ്‌ഐ ആര്‍ രാജീവ്, സികെ വിദ്യാധിരാജ, നിസാം, പ്രസന്നകുമാര്‍, മധു എന്നിവരടങ്ങിയ പോലിസ് സംഘമാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss