|    Oct 22 Mon, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതി അറസ്റ്റില്‍

Published : 15th September 2017 | Posted By: fsq

 

തിരൂര്‍: ഇസ്‌ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ കുണ്ടില്‍ ബിബിന്‍ കൊല്ലപ്പെട്ട കേസില്‍ യുവതിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബിബിന്‍ വധക്കേസിലെ ഒന്നാംപ്രതിയെന്ന് പോലിസ് ആരോപിക്കുന്ന എടപ്പാള്‍ അമ്പലത്ത് വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദ (32)യാണ് അറസ്റ്റിലായത്. ബിബിന്‍ വധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സംഭവം മറച്ചുവച്ചു എന്ന കുറ്റവുമാണ് ഷാഹിദയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസിലെ 11ാം പ്രതിയാണ് ഷാഹിദ. നേരത്തെ രണ്ടു തവണ തിരൂര്‍ പോലിസ് ആവശ്യപ്പെട്ടതനുസരിച്ച് ഷാഹിദ ചോദ്യംചെയ്യലിനു തിരൂര്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു. രണ്ടു തവണയും ചോദ്യംചെയ്ത ശേഷം അവരെ പോലിസ് വിട്ടയക്കുകയായിരുന്നു. പ്രതിയെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ഷാഹിദയുടെ അറസ്റ്റ് അന്യായമാണെന്ന് ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തിരൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss