|    Jul 21 Fri, 2017 12:29 pm
FLASH NEWS
Home   >  National   >  

യുവതിയോട് അപമര്യാദയായി പെരുമാറിയ ബിജെപി നിയമസഭാംഗത്തിന് സസ്‌പെന്‍ഷന്‍

Published : 24th July 2016 | Posted By: mi.ptk

tunnaji

പട്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ ബീഹാറിലെ ബിജെപി എംഎല്‍സി (മെമ്പര്‍ ഓഫ് ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍) തുനാജി പാണ്ഡെയ്ക്ക് സസ്‌പെന്‍ഷന്‍. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബീഹാറിലെ സിവാനില്‍ നിന്നുള്ള എംഎല്‍സി തുനാജി പാണ്ഡെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി  ട്വിറ്ററില്‍ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി സാരായ് റെയില്‍വേ സ്‌റ്റേഷനില്‍ പൂര്‍വാചല്‍ എക്‌സ്പ്രസില്‍ യാത്രക്കാരിയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ പാണ്ഡെയെ ഞായറാഴ്ച രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ആരോപണങ്ങളെ തുനാജി പാണ്ഡെ പൂര്‍ണമായും നിഷേധിച്ചു. ചാര്‍ജ് ചെയ്യാന്‍ വച്ച തന്റെ ഫോണ്‍ എടുക്കാനാണ് പോയത്. അവിടെ ഉറങ്ങിക്കിടക്കുന്നത് സ്ത്രീയാണോ പുരുഷനാണോ എന്ന് താന്‍ ശ്രദ്ധിച്ചില്ലെന്ന് പാണ്ഡെ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക