|    Nov 17 Sat, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുവതിയോടൊപ്പം ഹോട്ടലില്‍: മേജര്‍ ഗൊഗോയിക്കെതിരേ നടപടിക്ക് നീക്കം

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: യുവതിയോടൊപ്പം ഹോട്ടലില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്ത മേജര്‍ ലീതുല്‍ ഗൊഗോയിക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മെയിലാണ് മേജര്‍ ശ്രീനഗര്‍ സ്വദേശിനിക്കൊപ്പം പോലിസ് പിടിയിലായത്. ജോലിസമയത്താണ് മേജര്‍ ഗൊഗോയി യുവതിക്കൊപ്പം ശ്രീനഗറിലെത്തിയത്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ മേജറിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. 2017 ഏപ്രിലില്‍ ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെ പ്രക്ഷോഭകരില്‍നിന്നുള്ള കല്ലേറ് ചെറുക്കാനെന്ന വ്യാജേന ഫാറൂഖ് അഹമ്മദ് ഖാന്‍ എന്ന യുവാവിനെ ജീപ്പിനു മുന്നില്‍ മേജര്‍ ഗൊഗോയി കെട്ടിയിട്ടത് അന്താരാഷ്ട്ര തലത്തില്‍ വിവാദമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss