|    Jul 18 Wed, 2018 2:43 am
FLASH NEWS
Home   >  National   >  

യുവതിയെ 23പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

Published : 29th September 2017 | Posted By: shadina sdna


ജയ്പുര്‍: 28കാരിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയി 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം
ചെയ്തു. രാജസ്ഥാനില ബികാനേറില്ലാണ് സംഭവം. ഇത് സംബന്ധിച്ച് യുവതി പോലിസില്‍ പരാതി നല്‍കി. യുവതി ബികാനേറിലെ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഖാടു ശ്യാം ക്ഷേത്രത്തിനു സമീപം ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കാറിലേക്ക് വലിച്ചിടുകയായിരുന്നു. അവര്‍ തന്നെ മണിക്കൂറുകളോളം കാറില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റ് ആറ് പേരെ കൂടി ഇരുവരും പിന്നീട് വിളിച്ചു വരുത്തി തന്നെ ഉപദ്രവിച്ചുവെന്നും യുവതി പറയുന്നു. പിന്നീട് പലാന ഗ്രാമത്തിലെ സര്‍ക്കാര്‍ പവര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം നടന്നത്. 26ന് പുലര്‍ച്ചെ നാലിന് യുവതിയെ തട്ടി കൊണ്ടു പോയിടത്തു തന്നെ ഈ രണ്ട് പേര്‍ കൊണ്ടു വിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss