|    Mar 30 Thu, 2017 10:23 am
FLASH NEWS

യുവതിയെ ശല്യപ്പെടുത്തിയ ടെക്കിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

Published : 3rd April 2016 | Posted By: SMR

ബംഗളൂരു: പൊതുനിരത്തില്‍ യുവതിയെ ശല്യംചെയ്യുന്നത് പതിവാക്കിയ സ്വകാര്യ ഐടി സ്ഥാപനത്തിലെ കംപ്യൂട്ടര്‍ എന്‍ജിനീയറെ ഭര്‍ത്താവും സംഘവും പിടികൂടി വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ബംഗളൂരുവിലെ വെസ്റ്റ് ഓഫ് ചോര്‍ഡ് റോഡില്‍ വെള്ളിയാഴ്ച രാവിലെയാണു സംഭവം. രണ്ടു കുട്ടികളുടെ പിതാവായ രാമമൂര്‍ത്തിക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഓഫിസിലേക്കു പോവുന്ന വഴിയില്‍ 25കാരിയെ ഇയാള്‍ ശല്യംചെയ്യാറുണ്ടത്രെ. ഏതാനും ദിവസം മുമ്പും ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് താക്കീത് നല്‍കിയിരുന്നെങ്കിലും വെള്ളിയാഴ്ചയും സംഭവം ആവര്‍ത്തിച്ചു. മൊബൈല്‍ഫോണില്‍ സംസാരിക്കുന്നുവെന്ന വ്യാജേന ഇയാള്‍ യുവതിയുടെ അരികിലെത്തി അസഭ്യം പറഞ്ഞു. ഭയന്നുവിറച്ച യുവതി ഉടന്‍ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. ഭര്‍ത്താവ് കുറച്ചുപേരെ കൂട്ടി അവിടെയെത്തി. തുടര്‍ന്ന് ഇയാളെ പിടികൂടി സമീപത്തെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു പ്രഹരിക്കുകയായിരുന്നു. ജനക്കൂട്ടം അറിയിച്ചതുപ്രകാരം ബസവേശ്വരനഗര്‍ പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അതേസമയം, രാമമൂര്‍ത്തിയുടെ ബന്ധുക്കളുടെ അപേക്ഷയെ തുടര്‍ന്ന് യുവതി പോലിസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ട്. രാമമൂര്‍ത്തിക്ക് പോലിസ് താക്കീത് നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day