|    Aug 21 Tue, 2018 4:07 pm
FLASH NEWS

യുവതിയെ വീടുകയറി ആക്രമിച്ചതിന് ആറുപേര്‍ക്കെതിരേ കേസെടുത്തു

Published : 23rd June 2017 | Posted By: fsq

 

വൈപ്പിന്‍: നായരമ്പലത്ത് നെടുങ്ങാട് ഊന്നിവല തറച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ യുവതിയായ വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസില്‍ രതീഷ്, ശ്രീജേഷ് എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരേ ഞാറക്കല്‍ പോലിസ് കേസെടുത്തു. പതിനെട്ടിനായിരുന്നു സംഭവം. നെടുങ്ങാട് വട്ടത്തറ അനില്‍കുമാറിന്റെ ഭാര്യ ബിന്ദുവിനെയാണ് ആക്രമിച്ചത്. യുവതിയുടെ ഭര്‍ത്താവുമായാണ് തര്‍ക്കമുണ്ടായത്. ഇതേ തുടര്‍ന്ന് വീട്ടിലെത്തിയ ആറംഗ സംഘം യുവതിയുടെ മുഖത്തടിക്കുകയും വീടിന്റെ വാതിലും ജനലും വീട്ടുപകരണങ്ങളും തകര്‍ത്തുവെന്നാണ് കേസ്. മാത്രമല്ല യുവതിയെയും ഭര്‍ത്താവിനെയും പെട്രോള്‍ ഒഴിച്ച് തീവയ്്ക്കുമെന്ന് ഭീഷണിയും മുഴക്കിയെന്ന് യുവതി  പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss