|    Dec 13 Thu, 2018 7:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുവതിയെ മര്‍ദിച്ച പോലിസ് ഉദ്യോഗസ്ഥന്റെ മകന്‍ അറസ്റ്റില്‍

Published : 15th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലിസ് ഉദ്യോഗസ്ഥന്റെ മകനെ അറസ്റ്റ് ചെയ്തു. രോഹിത് തോമാറാണ് അറസ്റ്റിലായത്. ദ്വാരകയിലെ സുഹൃത്തിന്റെ ഉത്തംനഗറിലെ ഓഫിസില്‍ വിളിച്ചുവരുത്തി തോമാര്‍ യുവതിയെ മര്‍ദിക്കുകയായിരുന്നു. ഇയാളുടെ പേരില്‍ ബലാല്‍സംഗത്തിന് കേസെടുത്തിട്ടുണ്ട്.
പോലിസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് രോഹിത് മര്‍ദനം തുടങ്ങിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ആന്റോ അല്‍ഫോന്‍സ് അറിയിച്ചു.
സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹി പോലിസ് കമ്മീഷണര്‍ അമൂല്യ പട്‌നായികിനു നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് രോഹിത് അറസ്റ്റിലായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss