|    Sep 27 Wed, 2017 1:33 am

യുവതിയെ മര്‍ദിച്ച പരാതി പോലിസ് അട്ടിമറിച്ചതായി ആരോപണം

Published : 10th November 2016 | Posted By: SMR

തൊടുപുഴ: അടിമാലി കൂമ്പന്‍പാറ സ്വദേശിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിക്കുകയും കൊലപെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി പരാതി.ഇതു സംബന്ധിച്ചു നല്‍കിയ കേസ് പോലിസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നു.ഇക്കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.വെള്ളത്തുവല്‍ അറയ്ക്കല്‍ ജാസ്മിന്‍(24)ആണ് പരാതി നല്‍കിയത്.എന്നാല്‍ വെള്ളത്തൂവല്‍ പോലിസ്  മൊഴി തെറ്റായി രേഖപ്പെടുത്തുകയും വായിച്ച് കേള്‍പ്പിക്കാതെ ഒപ്പിടുവിക്കുകയുമായിരുന്നുവെന്നുമാണ് യുവതി വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.തലയ്‌ക്കേറ്റ ചതവിനെ തുടര്‍ന്ന്  യുവതിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതി മുറി വൃത്തികേടാക്കിയെന്നാരോപിച്ചാണ് മര്‍ദിച്ചത്.യുവതിയുടെ എട്ടുമാസം എട്ടുമാസം പ്രായമുള്ള മകനും മര്‍ദനമേറ്റു.പട്ടിക കഷ്ണത്തിനാണ് യുവതിയുടെ തലയ്ക്ക് അടിയേറ്റ.വാക്കത്തിക്ക് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ യുവതി വീടിനുള്ളില്‍ നിന്നും ഓടിരക്ഷപെടുകയാണ് ചെയ്തത്.സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.തുടര്‍ന്നാണ് വെള്ളത്തൂവല്‍ പോലിസില്‍  ഭര്‍ത്താവിനെ പ്രതിയാക്കി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.എന്നാല്‍ വെളളത്തൂവല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി ഒതുക്കാനും മൊഴി അട്ടിമറിക്കാനും ശ്രമിച്ചതായി പരാതിക്കാരി ആരോപിക്കുന്നു.2015ലാണ് ഇരുവരുടെയും വിവാഹം നടന്നത്.പത്ത്‌ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണ് വിവാഹം നടത്തിയെതന്ന് യുവതി വനിതാകമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവം ഒതുക്കാന്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദമാണ് ഉള്ളത്.പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാരുടെ നേതൃത്വത്തില്‍ യുവതി ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുയര്‍ന്നു.തുടര്‍ന്നാണ് യുവതി സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍,മൂന്നാര്‍ ഡിവൈഎസ്പി,വനിതാകമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക