|    Feb 25 Sat, 2017 3:48 am
FLASH NEWS

യുവതിയെ ഭീഷണിപ്പെടുത്തി പണംതട്ടിയെടുത്ത കേസ്: കാര്‍ കണ്ടെടുത്തു

Published : 26th October 2016 | Posted By: SMR

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആളാണെന്നു പറഞ്ഞു വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത കേസിലെ നിര്‍ണായക തെളിവായ ആഢംബര കാര്‍ കണ്ടെടുത്തു. കേസിലെ രണ്ടാം പ്രതി തൃശൂര്‍ വലപ്പാട് കാരായിമുട്ടം കാഞ്ഞിരപ്പറമ്പില്‍ ജോഷിയുടെ സഹോദരന്റെ തൃശൂരിലെ വീട്ടില്‍ നിന്നുമാണ് കാര്‍ കണ്ടെടുത്തത്. ജോഷിക്കു പണയംവച്ച, ഒരു കോടിയിലധികം രൂപ വരുന്ന കാറാണു പോലിസ് ഇന്നലെ കണ്ടെത്തിയത്. ജോഷിയുടെ സഹോദരനാണ് കാര്‍ സൂക്ഷിച്ചിരുന്നത്. ഇതിനു പുറമേ, കാര്‍ പണയപ്പെടുത്തിയതിന്റെ പലിശ മുടങ്ങിയെന്ന പേരു പറഞ്ഞു ജോഷി യുവതിയെ ഭീഷണിപെടുത്തി തട്ടിയെടുത്ത ലക്ഷങ്ങള്‍ വിലവരുന്ന വാച്ചും പോലിസ് കണ്ടെടുത്തു. ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട കേസില്‍ വ്യവസായിയായ യുവതിയില്‍ നിന്നും ബലമായി സംഘം പിടിച്ചു വാങ്ങിയതാണ് കാറും വാച്ചും. യുവതി ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കാറിനെക്കുറിച്ചും വാച്ചിനെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. പ്രതികളുമായി ഇന്നു സാന്ദ്രയുടെ വീട്ടിലും ബ്രോഡ്‌വെയിലെ വ്യാപാര സ്ഥാപനത്തിലും പോലിസ് തെളിവെടുപ്പ് നടത്തും. എറണാകുളം ബ്രോഡ്‌വെയില്‍ ജ്വല്ലറി നടത്തുന്ന ഒന്നാം പ്രതി കമാലുദ്ദീന്റെ അഞ്ചു സെന്റ്് സ്ഥലവും കെട്ടിടവും ഒരു കോടി രൂപ വില നിശ്ചയിച്ചു പരാതിക്കാരിക്കു രജിസ്റ്റര്‍ ചെയ്തു കൊടുത്തശേഷം കൂടുതല്‍ തുക ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയും ഇവരുടെ വീടിന്റെ രേഖകളും കാറും കൈവശപ്പെടുത്തുകയുമായിരുന്നു.ഡിവൈഎഫ്‌ഐ നേതാവായിരുന്ന കറുകപ്പിള്ളി സിദ്ദീഖിന്റെ നേതൃത്വത്തിലാണ് വസ്തുകച്ചവടവും ഭീഷണിയും നടന്നത്. ജില്ലയിലെ സിപിഎം നേതാക്കളുടെ വലംകൈയാണ് സിദ്ദിഖ്. മുഖ്യമന്ത്രിയുടെ ആളാണെന്നു പറഞ്ഞായിരുന്നു ഭീഷണിയെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റു പ്രതികളായ എളമക്കര അറയ്ക്കല്‍ വിന്‍സെന്റ്് (വിച്ചാണ്ടി 39), കലൂര്‍ സ്റ്റേഡിയത്തിനു സമീപം റീഗല്‍ റിട്രീറ്റ് ഫ്‌ലാറ്റ് നമ്പര്‍ രണ്ടില്‍ അജയകുമാര്‍ (44), തലയോലപ്പറമ്പ് പാലാംകടവ് പാലത്തിനു സമീപം കാഞ്ഞൂര്‍ നിയാസ് അസീസ് (25), എറണാകുളം തമ്മനം മേയ് ഫസ്റ്റ് റോഡില്‍ കോതാടത്ത് ഫൈസല്‍ (42) എന്നിവരെ വിശദമായ ചോദ്യം ചെയ്യലിനായി സൗത്ത് പോലിസ് കസ്റ്റഡിയില്‍ വാങ്ങി. സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണു കേസന്വേഷണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക