|    Feb 23 Fri, 2018 5:45 pm
FLASH NEWS

യുവതിയെ പീഡിപ്പിച്ച സംഭവം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 14th December 2017 | Posted By: kasim kzm

ആലത്തൂര്‍: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. എരിമയൂര്‍ മണിയില്‍ പറമ്പ് ജയേഷ് (28) നെയാണ് ആലത്തൂര്‍  പോലിസ് പിടികൂടിയത്. യുവതി അവിവാഹിതയാണ്.ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി ആലത്തൂര്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. യുവതി ഏഴ് മാസം ഗര്‍ഭിണിയാണ്. ഇതെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ആലത്തൂര്‍ സിഐ കെ എ എലിസബത്ത്, സിപിഒമാരായ രാമസ്വാമി, അബ്ദുര്‍ റഹിമാന്‍, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss