|    Oct 23 Mon, 2017 3:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍

Published : 8th October 2017 | Posted By: fsq

 

മുണ്ടക്കയം: കാമുകിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും പോലിസ് പിടിയിലായി. പെണ്‍കുട്ടിയുടെ കാമുകനും ഈരാറ്റുപേട്ട പെരിങ്ങളം സ്വദേശിയുമായ ഒഴാങ്കല്‍ എം അനീഷ് (28), പെരിങ്ങളം കുളത്തുങ്കല്‍ കണ്ണന്‍ (19), മൂന്നിലവ് കാനവരയ്ക്കല്‍ കെ യു അനൂപ് (24), പെരിങ്ങളം ഒഴാങ്കല്‍ എസ് അനീഷ് (33) എന്നിവരെയാണു മുണ്ടക്കയം പോലിസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ ക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. പീഡനത്തിന് ഇരയായ യുവതിയുടെ കൂട്ടുകാരിയും പ്രതികളിലൊരാളുമായി അടുപ്പത്തിലായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നായിരുന്നു കൂട്ടുകാരി ഫോണ്‍ ചെയ്തിരുന്നത്. പിന്നീട് കൂട്ടുകാരിക്കു വരുന്ന ഫോണ്‍കോളിലൂടെ പെണ്‍കുട്ടി പ്രതിയായ അനീഷുമായി അടുപ്പത്തിലാവുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ക്കു മുമ്പ് കാമുകനായ അനീഷ്, വീട്ടില്‍ നിന്നു രാത്രിയില്‍ വിളിച്ചുകൊണ്ടു പോയി പെരിങ്ങളത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ അനൂപ് ഈ സമയം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് കഴിഞ്ഞ ബുധനാഴ്ച രാത്രി കൂട്ടുകാരുമായി എത്തി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ഏന്തയാര്‍ കൈപ്പള്ളി റോഡിലെ എസ് വളവിന് സമീപമുള്ള വിറകുപുരയില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.മൊബൈലില്‍ പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ വെളിയില്‍ വിടുമെന്നു പറഞ്ഞായിരുന്നു പീഡനം. രാത്രിയില്‍ ഉറക്കമുണര്‍ന്ന പെണ്‍കുട്ടിയുടെ മാതാവ് പെണ്‍കുട്ടിയെ കാണാതെ ബഹളംവച്ചതിനെ തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും കൂടി തിരച്ചില്‍ നടത്തി. ഈ സമയത്ത് മുണ്ടക്കയം പോലിസിലും വിവരമറിയിച്ചു. തുടര്‍ന്ന് റോഡിലൂടെ നടന്നുവരുന്ന പെണ്‍കുട്ടിയെ കണ്ട് ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. മൂന്നുപേരെ സംഭവസ്ഥലത്തു വച്ചും നാലാമനെ വെള്ളിയാഴ്ച മുണ്ടക്കയം ടൗണില്‍ നിന്നു പിടികൂടി. പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍, കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ്, എഎസ്‌ഐമാരായ ഷംസുദ്ദീന്‍, പോള്‍ മാത്യു, സിപിഒമാരായ ബെന്നി, ജോബി ജോസഫ്, ബിവിന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക