|    Sep 25 Tue, 2018 2:37 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: മിസ്റ്റര്‍ ഏഷ്യ അറസ്റ്റില്‍

Published : 2nd September 2018 | Posted By: kasim kzm

കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലില്‍ 22കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ശരീരസൗന്ദര്യമല്‍സരത്തില്‍ മിസ്റ്റര്‍ ഏഷ്യ പട്ടം നേടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കുടമാളൂര്‍ സ്വദേശിയും നാവികസേനാ ഉദ്യോഗസ്ഥനുമായ മുരളി കുമാറിനെ (38) നെയാണ് വെസ്റ്റ് സിഐ നിര്‍മല്‍ ബോസ് അറസ്റ്റ്‌ചെയ്തത്. യുവതിയുടെ മൊഴിയും പിതാവിന്റെ പരാതിയും അടിസ്ഥാനമാക്കി ബലാല്‍സംഗം, പട്ടികജാതി പീഡനത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തത്. മുരളി കുമാറിനെ പോലിസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ യുവതി നഗരപരിധിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുരളിയെ അറസ്റ്റ് ചെയ്തതിന്റെ റിപോര്‍ട്ട് വെസ്റ്റ് പോലിസ് നാവികസേനയ്ക്ക് നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss