|    Nov 13 Tue, 2018 9:49 pm
FLASH NEWS
Home   >  Kerala   >  

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജോത്സ്യന്‍ പിടിയില്‍

Published : 4th August 2018 | Posted By: G.A.G

നെടുമങ്ങാട് : ജ്യോതിഷത്തിനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജോത്സ്യന്‍ അറസ്റ്റിലായി. കുളവിക്കോണം മഹാദേവ ജ്യോതിഷാലയത്തിലെ കുളപ്പട രവീന്ദ്രനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെമ്പായം സ്വദേശിനിയായ യുവതിയാണ് പീഡന ശ്രമത്തിനു ഇരയായത്. മകനുമൊത്തു ജ്യോതിഷാലയത്തിലെത്തിയ യുവതിയെ ഒറ്റയ്ക്ക് മുറിയില്‍ കയറ്റി ജോത്സ്യന്‍ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി .യുവതി നിലവിളിച്ചുകൊണ്ട് മുറിക്കു പുറത്തേക്കു ഓടുകയും നാട്ടുകാര്‍ ജോത്സ്യനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss