|    Oct 17 Tue, 2017 1:21 pm

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; നാലുപേര്‍ പോലിസ് കസ്റ്റഡിയില്‍

Published : 9th November 2016 | Posted By: SMR

പേരാമ്പ്ര: കൂരാച്ചുണ്ടില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാലുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. യുവതിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൂരാച്ചുണ്ട് സ്വദേശികളായ ജ്യോതിഷ്, ഹമീദ്, രാജന്‍, മേരി എന്നിവരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. സംഘത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും പെണ്‍വാണിഭക്കാരുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക