|    Oct 19 Thu, 2017 7:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതിയെ തീക്കൊളുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു ; ഭാര്യ ഗുരുതരാവസ്ഥയില്‍

Published : 31st May 2017 | Posted By: fsq

 

റാന്നി: ഭാര്യയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ഭര്‍ത്താവ് സ്വയം തീക്കൊളുത്തി മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. റാന്നി-വൈക്കം തെക്കേപ്പുറം റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 12.30നാണ് സംഭവം. റാന്നി മന്ദിരം ഉഴത്തില്‍ വടക്കേതില്‍ മോഹനനാ(49)ണ് മരിച്ചത്. ഭാര്യ ഓമന(45)യെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവര്‍ പിണങ്ങി രണ്ടു വീടുകളിലായാണ് കഴിഞ്ഞുവന്നിരുന്നത്. ഓമന സമീപത്തെ ഒരു വീട്ടില്‍ വീട്ടുജോലി ചെയ്തുവരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ ഓമന ജോലിചെയ്തിരുന്ന വീട്ടിലെത്തി അവരെ നിര്‍ബന്ധപൂര്‍വം മോഹനന്‍ വിളിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നു പറയുന്നു. പഞ്ചായത്ത് റോഡിലെത്തിയപ്പോള്‍ ഇയാള്‍ പെട്രോളെടുത്ത് ആദ്യം ഭാര്യയുടെയും പിന്നീട് സ്വന്തം ശരീരത്തിലും ഒഴിച്ചു തീക്കൊളുത്തി. സംഭവം കണ്ട നാട്ടുകാര്‍ പോലിസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായി—രുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച മോഹനന്‍ വൈകുന്നേരത്തോടെ മരിച്ചു. പോലിസെത്തി ഓമനയുടെ മൊഴി രേഖപ്പെടുത്തി. രണ്ടു മക്കളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക