|    Mar 27 Mon, 2017 8:34 am
FLASH NEWS

യുവതിയെ തലക്കടിച്ച് മോഷണശ്രമം: കെട്ടിച്ചമച്ചതാണന്ന് പോലിസ്

Published : 2nd July 2016 | Posted By: SMR

പട്ടാമ്പി: കഴിഞ്ഞ ദിവസം ഓങ്ങല്ലൂര്‍ കൊളളിപറമ്പ് സ്വദേശിനിയുടെ തലക്കടിച്ച് മൂന്ന് പവനോളം വരുന്ന മാല മോഷ്ടിച്ച വാര്‍ത്ത യുവതി കെട്ടിച്ചമച്ചതാണന്ന് തെളിഞ്ഞു.
ഭര്‍ത്താവ് വിദേശത്തേക്ക് പോകാതിരിക്കാനാണ് ഇത്തരത്തിലുളള നാടകം കളിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് യുവതി മൊഴി നല്‍കി. മോഷണംപോയ മാല സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ് കുമാറിന്റെ നേത്യത്വത്തില്‍ പട്ടാമ്പി സി.ഐ പി എസ് സുരേഷ്, എസ്.ഐ ലൈസാദ് മുഹമ്മദ്, എസ്.ഐ കോമള കൃഷ്ണന്‍, െ്രെകം സ്‌ക്വാഡ് എഎസ്‌ഐ സലാം, ജലീല്‍, ബിജു, രാജീവ്, ഷാജഹാന്‍, സി.പി.ഒ ബിജു, രജീഷ്, വനിതാ പോലിസുമാരായ രജിത, സുഭാഷിണി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക