|    Oct 19 Thu, 2017 11:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

യുവതിയെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം തടഞ്ഞ യുവാവിനെ വെടിവച്ച് വീഴ്ത്തി

Published : 24th November 2015 | Posted By: SMR

ന്യൂയോര്‍ക്ക്: വഴിയാത്രക്കാരിയെ തട്ടിക്കൊണ്ടുപോവാനുള്ള ശ്രമം തടഞ്ഞ യുവാവിനെ അക്രമി വെടിവച്ചു വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യുഎസിലെ ന്യൂ ഓര്‍ലിയന്‍സ് നഗരത്തിലാണു ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്ക് ന്യൂ ഓര്‍ലാന്റ്‌സ് നഗരത്തിലേക്ക് കാറില്‍ പോവുകയായിരുന്ന പീറ്റര്‍ ഗോള്‍ഡ് എന്ന മെഡിക്കല്‍ വിദ്യാര്‍ഥിക്ക് റോഡില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണു വെടിയേറ്റത്. അവശയായ പെണ്‍കുട്ടിയെ ഒരാള്‍ നിര്‍ബന്ധിച്ചു വലിച്ചിഴച്ചു കാറില്‍ കയറ്റുന്നത് കണ്ട പീറ്റര്‍ വാഹനം നിര്‍ത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കാറില്‍ നിന്ന് ഓടിയിറങ്ങിയെത്തുന്ന പീറ്റര്‍ റോഡില്‍ വീണ് കിടക്കുന്ന പെണ്‍കുട്ടിയേയാണ് കാണുന്നത്. 25 വയസ്സുള്ള മെഡിക്കല്‍ വിദ്യാര്‍ഥിയായ പീറ്റര്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതു കണ്ട അക്രമി തോക്കുമായി പീറ്ററിനു നേരെ അടുത്തു. കൈ ഉയര്‍ത്തി കീഴടങ്ങിയ പീറ്ററിന്റെ വയറിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക