|    Mar 30 Thu, 2017 6:23 am
FLASH NEWS

യുവതിയെ ഡോക്ടര്‍ അപമാനിച്ച സംഭവം : എസ് പിക്ക് പരാതി നല്‍കിയിട്ടും കേസെടുത്തില്ല

Published : 21st March 2017 | Posted By: fsq

 

മഞ്ചേരി: പ്രസവ ശേഷം യുവതിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ എടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കഴിഞ്ഞ 15നാണ് മഞ്ചേരി സിഐക്ക് പരാതി നല്‍കിയത്. കേസെടുക്കാത്തതിനെത്തുടര്‍ന്ന് യുവതി എസ്പിക്കും കഴിഞ്ഞ ദിവസം പരാതി നല്‍കുകയായിരുന്നു. എന്നിട്ടും ഇതുവരെ ഡോക്ടര്‍ക്കെതിരേ കേസെടുത്തിട്ടില്ല. മഞ്ചേരി-മലപ്പുറം റോഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2016 നവംബര്‍ എട്ടിനാണ് സംഭവം.
യുവതിയുടെ പ്രസവം നടന്ന ശേഷം ആശുപത്രിയുടെ ഉടമയായ പുരുഷ ഡോക്ടര്‍ പ്രസവമുറിയിലെത്തുകയായിരുന്നു.
യുവതിയെ പരിശോധിക്കുന്ന ലേഡി ഗൈനക്കോളജിസ്റ്റ് പുറത്തുപോയതോടെയാണ് ഡോക്ടര്‍ അകത്തു കയറിയത്. തുടര്‍ന്ന് യുവതിയുടെ വസ്ത്രമഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഭയന്നുപോയ യുവതി ഭര്‍ത്താവിനെ വിളിക്കണമെന്നാവശ്യപ്പെട്ടു.
ഇതിനിടെ  യുവതിക്ക് രക്തസ്രാവം കൂടുതലായി. ഈ സമയത്താണ് ഡോക്ടര്‍ യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
സംഭവത്തെത്തുടര്‍ന്ന് യുവതി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് പിന്നീട് തുടര്‍ചികില്‍സ നടത്തിയത്.
ചികില്‍സയിലായതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day