|    Aug 20 Sun, 2017 9:42 am
Home   >  Todays Paper  >  Page 4  >  

യുവതിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Published : 20th October 2016 | Posted By: SMR

ARREST

കോട്ടയം: സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായ യുവതിയെ ഗര്‍ഭിണിയാക്കിയശേഷം കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലിസ് പിടിയില്‍. പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്ന പൊതി സൂരജ്ഭവനില്‍ വേലായുധപ്പണിക്കരുടെ മകന്‍ എസ് വി സൂരജ് (27) ആണു പിടിയിലായത്. പൊതി മേഴ്‌സി ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യ(22)യെ കൊന്ന് പാറമടയില്‍ തള്ളിയതായി സൂരജ് പോലിസിനോട് സമ്മതിച്ചു. സുകന്യയുടെ മൃതദേഹം തള്ളിയെന്നു പറയുന്ന പൊതി മഹാവിഷ്ണുക്ഷേത്രത്തിനു സമീപത്തെ പാറമടയില്‍ ബുധനാഴ്ച സൂരജിനെ എത്തിച്ചു പോലിസ് തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ഒരേ ആശുപത്രിയില്‍ ജീവനക്കാരായിരുന്ന സൂരജും സുകന്യയും പ്രണയത്തിലായിരുന്നു.
എന്നാല്‍, അടിപിടിക്കേസില്‍ റിമാന്‍ഡിലായ സൂരജിനെ ജോലിയില്‍നിന്നു പുറത്താക്കിയിരുന്നു. കഴിഞ്ഞ 12നു ഡ്യൂട്ടിക്കായി വീട്ടില്‍നിന്നു പോയ സുകന്യ തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
സുകന്യയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ സംശയത്തെ തുടര്‍ന്നാണ് സൂരജിനെ ചോദ്യംചെയ്തത്. പല കഥകള്‍ പറഞ്ഞ് ആദ്യം പോലിസിനെ കുഴപ്പിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക