|    Mar 26 Sun, 2017 6:36 pm
FLASH NEWS

യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം ആസിഡ് ഒഴിച്ചു

Published : 28th August 2016 | Posted By: SMR

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ 40കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത മൂന്നംഗസംഘം അവരുടെ മുഖത്ത് ആസിഡൊഴിച്ചു. തുടര്‍ന്ന് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഉപേക്ഷിച്ചു. മുഖം വികൃതമായ നിലയില്‍ കണ്ടെത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനും മുഖത്തും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംസാരിക്കാനും കഴിയുന്നില്ല. യുവതിയെ തിരിച്ചറിയാതിരിക്കാനായിരിക്കാം ആസിഡൊഴിച്ച് വികൃതമാക്കിയതെന്നു പോലിസ് പറഞ്ഞു.
ആംഗ്യഭാഷയിലാണ് യുവതി പോലിസിനോടു സംഭവം വിവരിച്ചത്. ഇവര്‍ അലഹബാദുകാരിയാണ്. സംസാരശേഷി തിരിച്ചുകിട്ടുമ്പോള്‍ യുവതിയെ വീണ്ടും ചോദ്യംചെയ്യുമെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് ശലഭ് മാത്തൂര്‍ പറഞ്ഞു.
സ്ത്രീ ഭിക്ഷക്കാരിയാണെന്നും ദിവസങ്ങള്‍ക്കു മുമ്പ് തൊഴിലന്വേഷിച്ച് എത്തിയതാണെന്നും റിപോര്‍ട്ടുകളുണ്ട്. ഇവര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ചേരിയിലാണു താമസിച്ചിരുന്നത്. യുവതിക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാത്തതിനു രണ്ടു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക