|    Oct 18 Thu, 2018 10:23 am
FLASH NEWS
Home   >  National   >  

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ചു

Published : 7th September 2017 | Posted By: mi.ptk

നാഗ്പൂര്‍: മുംബൈയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ചു. ഐടി എഞ്ചിനിയറായ യുവതിയെയാണ്  സുഹൃത്തുക്കളായ രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിച്ചത്. സംഭവത്തില്‍ നിഖിലേഷ് പാട്ടീല്‍, അക്ഷയ് വലോഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികളിലൊരായ അക്ഷയ് വലോഡിന്റെ വീട്ടിലെത്തിച്ചാണ് ഇരുവരും യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഗോവയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇരുവരും പിടിയിലായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss