|    May 25 Thu, 2017 4:19 pm
FLASH NEWS

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ബിജെപി നേതാവിന്റെ മകന്‍ ഒളിവില്‍

Published : 17th October 2016 | Posted By: mi.ptk

rape

മഹാസമുന്ദ് : ഛത്തീസ്ഗഢില്‍ ഓടുന്ന കാറിനുള്ളില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പ്രതികള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ അവരുടെ വീടിന്റെ പുറകില്‍ വച്ച് അക്രമികള്‍ കാറില്‍ കയറ്റികൊണ്ടുപോയത്. മഹാസമുന്ദ് സ്വദേശിയായ 36 വയസുകാരിയാണ് പീഡനത്തിനിരയായത്. കാറില്‍ വെച്ച് ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയും ഇത് മൊബൈലില്‍ ചിത്രീകരിക്കുകയുമായിരുന്നു. പൊലീസില്‍ പരാതി നല്‍കിയാല്‍ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ബിജെപി നേതാവിന്റെ മകന്‍ പ്രിന്‍സ് സലുജ, സുഹൃത്തുകളായ ദേവേന്ദ്ര, ഫരിദ് അലി എന്നിവരാണ് കുറ്റക്കാര്‍. ഇവരില്‍ ദേവേന്ദ്ര, ഫരിദ് അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവില്‍പോയ സലുജയ്ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. സംഭവം നടന്നതിന്റെ പിറ്റേദിവസം യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് കാറും പിടിച്ചെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day