|    Sep 26 Tue, 2017 6:30 pm
FLASH NEWS

യുവതിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

Published : 6th November 2016 | Posted By: SMR

കൊട്ടിയം: ഭാര്യയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം കിണറ്റിന്‍ എറിഞ്ഞു കൊന്ന കേസ്സില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. പുലിക്കുഴി സുഗന്ധി വിലാസത്തില്‍ മരണപ്പെട്ട സുഗന്ധിയുടെ ഭര്‍ത്താവ് വിജയകുമാറി (30)നെ കല്ലമ്പലത്തില്‍ നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിരുവോണത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു കൊലപാതകം. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത്:  സുഗന്ധിയും വിജയകുമാറും തമ്മില്‍ വഴക്കുണ്ടായി. വിജയകുമാര്‍ സുഗന്ധിയെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടികളുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. രക്ഷപ്പെടാനായി സുഗന്ധി വീടിന് പുറത്തേയ്ക്ക് ഓടി. പിന്നാലെയെത്തിയ വിജയകുമാര്‍ മുറ്റത്തെ കിണറ്റിലേക്ക് സുഗന്ധിയെ തള്ളിയിടുകയായിരുന്നു. നിലവിളിച്ച കുട്ടികളെ  ഭീഷണിപ്പെടുത്തി മുറിയ്ക്കകത്താക്കി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സുഗന്ധി കിണറ്റില്‍ ചാടിയെന്ന് വിജയകുമാര്‍ പറഞ്ഞു ധരിപ്പിച്ചു. കിണറിന്റെ പാലവും ഇയാള്‍ മറിച്ചിട്ടിരുന്നു. ക്യത്യമ തെളിവിന് വേണ്ടിയായിരുന്നു ഇതെന്ന് പോലിസ് കണ്ടെത്തി.നാട്ടുകാര്‍ ഇടപെട്ട് കിണറ്റിന്‍ നിന്നും സുഗന്ധിയെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും സുഗന്ധി മരണമടഞ്ഞു. സംഭവദിവസം സുഗന്ധിയുടെ മാതാവ് ഇളയമകളോടോപ്പം നിലമേല്‍ ആയിരുന്നു. രണ്ടാഴ്ച്കള്‍ക്ക് ശേഷം സുഗന്ധിയുടെ പത്തുവയസ്സുള്ള മകളാണ് മുത്തശ്ശിയോട് സംഭവത്തെകുറിച്ച് പറയുന്നത്. ഇതേതുടര്‍ന്ന് മകളും മുത്തശ്ശിയും ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്ദന് പരാതി നല്‍കി. എസിപിയുടെ ഷാഡോപോലിസ് സംഘം രഹസ്യമായി അന്വേഷണം നടത്തുകയും എസിപി പെണ്‍കുട്ടിയെ പലതവണ കൗണ്‍സിലിങ് നടത്തുകയും യാഥാര്‍ഥ്യം മനസ്സിലാക്കുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയെ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.ആത്മഹത്യയായി പാരിപ്പള്ളി പോലിസ് എഴുതി തള്ളാന്‍ ശ്രമിച്ച കേസ് തുടര്‍ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. വിജയകുമാര്‍ അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ചാത്തന്നൂര്‍ എസിപി പറഞ്ഞു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക